അമ്മ ടിവി ഓഫാക്കി: 19കാരൻ തൂങ്ങിമരിച്ചു


മുംബൈ: അമ്മ ടിവി ഓഫ് ചെയ്തതിന് 19കാരൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഓൺലൈൻ ക്ലാസ് കഴിഞ്ഞുവന്ന് സോഫയിൽ കിടന്നുകൊണ്ട് ടിവി കാണുന്ന കുട്ടിയെ ശകാരിച്ച് അമ്മ ടിവി ഓഫ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ കുട്ടി കുളിമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമ്മയും സഹോദരിയുമാണ് കുട്ടിയെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. നേരെ ഇരുന്ന് ടിവി കാണാൻ ആദ്യം അമ്മ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ടിവി ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടി കുളിമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അമ്മ പോലീസിനോട് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed