ഇന്ത്യയിൽ 24 മണിക്കൂറിനിടെ 56,211 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 60,000ത്തിന് മുകളിലായി തുടരുകയായിരുന്നു.

24 മണിക്കൂറിനിടെ 37,028 പേർ കൊറോണ മുക്തരായി ആശുപത്രി വിട്ടു. ഇതോടെ ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടവരുടെ എണ്ണം 1,13,93,021 ആയി. നിലവിൽ 5,40,720 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയും കേരളവും ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ രോഗവ്യാപനം ആശങ്കയായി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 271 പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 1,62,114 ആയി. വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 6,11,13,354 ആയി ഉയർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed