ശരദ് പവാറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും
മുംബൈ: എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന് പിത്താശയ സംബന്ധമായ രോഗമുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കും. മാർച്ച്−31 ആണ് ശസ്ത്രക്രിയ നടക്കുകയെന്ന് എൻസിപി വക്താവ് നവാബ് മാലിക് അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ടു പവാറിന് അടിവയറ്റിൽ വേദന അനുഭവപ്പെട്ടു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ പിത്താശയത്തിൽ കല്ലുകൾ കണ്ടെത്തി.
മാർച്ച് 31ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. എൻഡോസ്കോപ്പിയും ശസ്ത്രക്രിയയും നടത്തും. അദ്ദേഹത്തിന്‍റെ എല്ലാ പരിപാടികളും റദ്ദാക്കി. −നവാബ് മാലിക് ട്വീറ്റ് ചെയ്തു. ക്യാൻസർ രോഗവിമുക്തനായ എൺപതുകാരനായ പവാറിനെ 2004ലും ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

