മധ്യപ്രദേശിലെ സാഗറില്‍ വിഷമദ്യ ദുരന്തം: 9 മരണം
ഷീബ വിജയൻ
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് ഒൻപത് പേർ മരിച്ചു. രാത്രിയോടെയാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാജമദ്യം കഴിച്ചതാണ് മരണത്തിനും ആരോഗ്യനില ഗുരുതരമാകുന്നതിനും കാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. വ്യാജമദ്യം എവിടെനിന്നാണ് എത്തിയത്, വിതരണത്തിന് പിന്നിലുള്ളവർ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.
െമ്മ്മ്്േ

