എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി കെ.​ഐ ആ​ന്‍റ​ണി​ക്ക് കോ​വി​ഡ്


തൊടുപുഴ: തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. കെ.ഐ ആന്‍റണിക്ക് കോവിഡ്. രോഗ പരിശോധനയ്ക്ക് ശേഷവും ആന്‍റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർ‍ന്ന് പ്രചാരണം നിർത്തിയ ആന്‍റണിയെ നിരീക്ഷണത്തിലേക്ക് മാറ്റി. 

കേരള കോൺ‍ഗ്രസ് ജോസ്.കെ.മാണി വിഭാഗം സ്ഥാനാർ‍ത്ഥിയായാണ് പ്രൊഫ. ആന്‍റണി മത്‍സരിക്കുന്നത്. കഴിഞ്ഞദിവസം തൊടുപുഴ ടൗൺ പള്ളിയിൽ‍ ഓശാന തിരുനാൾ‍ കുർ‍ബാനയിൽ‍ സംബന്ധിച്ച ശേഷം ആന്‍റണി നഗരസഭ പ്രദേശങ്ങളിൽ‍ കുടുംബയോഗങ്ങളിലും പങ്കെടുത്തിരുന്നു. കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർ‍ത്ഥിയായ പി ജെ ജോസഫിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. രോഗമുക്തനായ ശേഷമാണ് ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ‍ സജീവമായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed