എയർ ഇന്ത്യയെ പൂർണമായും വിൽക്കുമെന്ന് വ്യോമയാന മന്ത്രി
ന്യൂഡൽഹി: എയർ ഇന്ത്യയെ പൂർണമായും വിൽക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് പുരി. എയർ ഇന്ത്യ പുതിയൊരു ഉടമയെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇയർ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഓഹരിവിറ്റഴിക്കൽ അല്ലെങ്കിൽ വിറ്റഴിക്കാതിരിക്കൽ എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കുകയായിരുന്നില്ല. മറിച്ച് ഓഹരി വിറ്റഴിക്കണമോ അടച്ചുപൂട്ടണോ എന്നതിലായിരുന്നു തെരഞ്ഞെടുപ്പ്. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ടെന്നും മന്ത്രി പറഞ്ഞു.

