സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാനായി പുനർനിയമിച്ച നടപടി സുപ്രിംകോടതി റദ്ദാക്കി
ന്യൂഡൽഹി: സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാനായി പുനർനിയമിച്ച നടപടി സുപ്രിംകോടതി റദ്ദാക്കി. ദേശീയ കന്പനി നിയമ അപ്പലേറ്റ് ട്രൈബ്യുണൽ ഉത്തരവാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
ടാറ്റ സൺസ് നൽകിയ ഹർജിയിലാണ് നടപടി. വേർപിരിയലുമായി ബന്ധപ്പെട്ട ഉപാധികൾ ടാറ്റ ഗ്രൂപ്പിനും, സൈറസ് മിസ്ത്രിക്കും തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയ ടാറ്റ സൺസ് ബോർഡിന്റെ തീരുമാനം 2019 ഡിസംബർ പതിനെട്ടിനാണ് ദേശീയ കന്പനി നിയമ അപ്പലേറ്റ് ട്രൈബ്യുണൽ റദ്ദാക്കിയത്.

