പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ പ്രതിഷേധം
ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ ധാക്കയിൽ പ്രതിഷേധം. ടിയർ ഗ്യാസും റബ്ബർ ബുള്ളറ്റും ഉപയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് നേരിട്ടു. വിദ്യാർഥികളും യുവജനങ്ങളുമാണ് പ്രതിഷേധിക്കുന്നത്. മോദിയുടെ മുസ്‌ലീം വിരുദ്ധ നിലപാടിനെതിരെയാണ് പ്രതിഷേധം. 2002ലെ ഗുജറാത്ത് കലാപത്തിന് മോദി പ്രേരിപ്പിച്ചുവെന്നും പ്രക്ഷോഭകർ ആരോപിക്കുന്നു.
പോലീസിന് നേരെ പ്രക്ഷോഭകർ കല്ലേറ് നടത്തി. കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 33 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 40ഓളം പ്രക്ഷോഭകർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ 18പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയുമായി ബംഗ്ലാദേശിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. ബംഗ്ലാദേശിന്‍റെ അന്‍പതാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ മോദി മുഖ്യാതിഥിയാകും.

