മാർച്ച് 27നും ഏപ്രിൽ 4നും ഇടയിലുള്ള ഏഴ് ദിവസം ബാങ്ക് അവധി : വിശദ വിവരങ്ങൾ
ന്യൂഡൽഹി : മാർച്ച് 27നും ഏപ്രിൽ 4നും ഇടയിലുളള ഏഴ് ദിവസങ്ങളിൽ രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കില്ല. മാർച്ച് 30, ഏപ്രിൽ 3 എന്നീ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും ബാങ്ക് അവധിയായിരിക്കും.(മാർച്ച് 27, 2021: നാലാം ശനിയാഴ്ച, മാർച്ച് 28, 2021: ഞായറാഴ്ച, മാർച്ച് 29, 2021: ഹോളി, മാർച്ച് 31, 2021: സാന്പത്തിക വർഷത്തിന്റെ അവസാന ദിവസമായതിനാൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കും, ഏപ്രിൽ 1: ബാങ്ക് അക്കൗണ്ട് ക്ലോസിംഗ്, സാന്പത്തിക വർഷാരംഭം. ബാങ്ക് ജീവനക്കാർ പ്രവർത്തിക്കുമെങ്കിലും ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകില്ല, ഏപ്രിൽ 2, 2021: ദുഃഖ വെള്ളി, ഏപ്രിൽ 4, 2021: ഞായറാഴച്) പ്രൈവെറ്റ് ബാങ്കുകൾക്കും ഇത് ബാധകമാണ്. അതിനാൽ ബാങ്ക് സംബന്ധിച്ചുള്ള ആവശ്യങ്ങൾ ഉപയോക്താക്കൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കേണ്ടതാണ്.
ചില സംസ്ഥാനങ്ങളിൽ ബാങ്ക് അവധികളിൽ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്.

