രാജസ്ഥാനിൽ‍ കളിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്ന് കുട്ടികൾ‍ മരിച്ചു


ജയ്പുർ: രാജസ്ഥാനിൽ‍ കളിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്ന് കുട്ടികൾ‍ മരിച്ചു. ഒരാൾ‍ക്ക് പരിക്ക്. ജുൻജുഹുനു ജില്ലയിലാണ് സംഭവം. ഉദയ്പുർ‍വതി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

പ്രിൻസ്(ഏഴ്), സുരേഷ്(ഏഴ്), സോന(10) എന്നിവരാണ് മരിച്ചത്. ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed