ഹിന്ദു-മുസ്ലിം മതംമാറ്റത്തിലൂടെ മാത്രം പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല: സുപ്രീം കോടതി


ശാരിക

ന്യൂഡൽഹി: ഹിന്ദു മതത്തിൽ നിന്ന് മുസ്ലിം മതത്തിലേക്ക് മതം മാറുന്ന ഒരാൾക്ക്, മതമാറ്റത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പിന്നോക്ക വിഭാഗത്തിനുള്ള സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

ഹിന്ദു സാമൂഹിക ക്രമത്തിൽ നിന്ന് മറ്റൊരു സാമൂഹിക ക്രമത്തിലേക്ക് മാറുന്ന വ്യക്തിക്ക് ആ അടിസ്ഥാനത്തിൽ മാത്രം സംവരണ ആനുകൂല്യങ്ങൾ ആവശ്യപ്പെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2015-ൽ ഹിന്ദു മതത്തിൽ നിന്ന് മുസ്ലിം മതത്തിലേക്ക് മാറുകയും 2016-ൽ ഗസറ്റ് വിജ്ഞാപനം വഴി സമീർ അഹമ്മദ് എന്ന് പേര് മാറ്റുകയും ചെയ്ത വ്യക്തിക്ക് തമിഴ്നാട് സർക്കാർ സംവരണ ആനുകൂല്യം നൽകിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഈ വിധി.

ഇതിൽ മദ്രാസ് ഹൈക്കോടതി ഹർജിക്കാരുടെ വാദം ശരിവെച്ചതിനെത്തുടർന്ന് തമിഴ്നാട് സർക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നോക്ക സമുദായങ്ങളുടെ പട്ടികയിൽ മാറ്റം വരുത്താനോ പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്താനോ സർക്കാർ നിയമപരമായ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും കേവലം വിജ്ഞാപനത്തിലൂടെ അത് നടപ്പിലാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

article-image

ോേ്ിോേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed