ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിലെ തീപിടിത്തം: പ്രത്യേക മോഡൽ പവർ ബാങ്കിന് വിലക്കേർപ്പെടുത്തി ഡിജിസിഎ
ശാരിക
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ അടുത്തിടെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മൊബികിൻസ് എം.കെ-പി.ബി-04 (MOBIKINS MK-PB-04) മാതൃകയിലുള്ള പവർ ബാങ്കുകൾ വിമാന യാത്രകളിൽ കൊണ്ടുപോകുന്നത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിലക്കി. ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര സർവീസുകൾക്കും രാജ്യത്തിനകത്തുള്ള ആഭ്യന്തര വിമാന സർവീസുകൾക്കും ഈ സുരക്ഷാ നിർദേശം ബാധകമായിരിക്കും.
സെപ്റ്റംബർ 29-ലെ സർക്കുലർ പ്രകാരമാണ് ഡിജിസിഎയുടെ നടപടി. എന്നാൽ എല്ലാ പവർ ബാങ്കുകൾക്കും നിരോധനമില്ലെന്നും ഈ പ്രത്യേക മോഡലിനെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷ മുൻനിർത്തി ഈ മോഡൽ പവർ ബാങ്ക് യാത്രക്കാരുടെ കൈവശമോ കാർഗോയായോ വിമാനത്തിൽ കൊണ്ടുപോകാൻ പാടില്ല. നിർദേശം കർശനമായി പാലിക്കാനും യാത്രക്കാരിലേക്ക് വിവരങ്ങൾ എത്തിക്കാനും വിമാനക്കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്.
ഒക്ടോബർ 11-നാണ് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ മുകളിലെ ലഗേജ് റാക്കിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 191 യാത്രക്കാരുണ്ടായിരുന്ന വിമാനം ഹൈദരാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. ആർക്കും പരിക്കില്ലെങ്കിലും സുരക്ഷാ പരിശോധനകൾക്കായി വിമാനം താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റുകയും പകരം മറ്റൊരു വിമാനത്തിൽ യാത്രക്കാരെ വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.
sdfdsf

