സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു


മനാമ:

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്ക് ബഹ്റൈനിൽ തുടക്കം കുറിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ മുൻ തൊഴിൽ മന്ത്രിയും ബഹ്റൈൻ ഇന്ത്യ സൊസെറ്റി സ്ഥാപക ചെയർമാനുമായ അബ്ദുൽ നബി അൽ ശോല മുഖ്യാതിഥിയായിരുന്നു.

പ്രമുഖ വ്യവസായി യൂസഫ് സലാഹുദ്ദീൻ, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, എന്നിവർ സംസാരിച്ചു. സംഘഗാനം, ക്ലാസിക്കൽ നൃത്തങ്ങൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്പിൽ പുഷ്പാർച്ച നടത്തി ആരംഭിച്ച ചടങ്ങിന്റെ ഭാഗമായി വിശിഷ്ടാതിഥികൾ എംബസി പരിസരത്ത് വേപ്പ് മരം നട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed