ഫോണുകളിൽ ഇനി കോൾ വരുന്പോൾ സേവ് ചെയ്യാത്ത നമ്പറുകളുടെ പേരും തെളിയും; സി.എൻ.എ.പി സംവിധാനം നവംബർ ഒന്നിനകം


ശാരിക

ന്യൂഡൽഹി: ഇന്ത്യൻ മൊബൈൽ നെറ്റ്‌വർക്കുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ വരുമ്പോൾ വിളിക്കുന്ന ആളുടെ പേര് ഇനി മുതൽ സ്ക്രീനിൽ തെളിയും. ടെലികോം വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം നവംബർ ഒന്നിനകം എല്ലാ ടെലികോം സേവന ദാതാക്കളും 'കോളിംഗ് നെയിം പ്രസന്റേഷൻ' (സി.എൻ.എ.പി) സംവിധാനം നടപ്പിലാക്കണം. ഉപയോക്താക്കളുടെ പ്രത്യേക അനുവാദമില്ലാതെ തന്നെ ഫോണുകളിൽ ഈ സേവനം ലഭ്യമാകും.

നമ്പറിനൊപ്പം പേര് കാണിക്കുന്ന രണ്ടാമതൊരു ഭാഗം കൂടി സ്ക്രീനിൽ ഉണ്ടാകും. കോൺടാക്റ്റിൽ സേവ് ചെയ്ത നമ്പറാണെങ്കിൽ ആ പേരായിരിക്കും ആദ്യം കാണിക്കുക. സേവ് ചെയ്യാത്ത ഡൊമസ്റ്റിക് കോളുകൾക്ക് ഓപ്പറേറ്ററുടെ പക്കലുള്ള രേഖകളിലെ പേര് കാണിക്കും. എന്നാൽ അന്താരാഷ്ട്ര കോളുകൾ "ഇന്റർനാഷണൽ കോൾ" എന്ന് മാത്രമായിരിക്കും ഡിസ്പ്ലേ ചെയ്യുക. കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ (സി.എൽ.ഐ.ആർ) എടുത്തവരുടെ പേരുകൾ സ്ക്രീനിൽ വരില്ല.

ആദ്യഘട്ടത്തിൽ 4G-യും അതിനുശേഷമുള്ള സാങ്കേതികവിദ്യകളിലുമാണ് ഈ സേവനം നടപ്പിലാക്കുക. 2G, 3G, ലാൻഡ്‌ലൈൻ നെറ്റ്‌വർക്കുകൾ പിന്നീട് പരിഗണിക്കും. കോൾ അവസാനിച്ചുകഴിഞ്ഞാൽ പേര് സിസ്റ്റത്തിൽ നിലനിൽക്കില്ലെന്ന് ഉറപ്പാക്കാനുള്ള സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബിസിനസ്സ് കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ജി.എസ്.ടി പോർട്ടലിലോ ട്രേഡ് മാർക്ക് രജിസ്ട്രിയിലോ ഉള്ള ഔദ്യോഗിക പേര് നൽകാൻ അനുവാദമുണ്ട്. പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കും.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed