മുംബൈയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ഉത്തരവിട്ട് പോലീസ്


ശാരിക

മുംബൈ: മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത അമേരിക്കൻ പൗരനായ ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം നൽകി മുംബൈ പോലീസ്. ഒക്ടോബർ 28-നകം ഇന്ത്യ വിടാനാണ് പോലീസിന്റെ അടിയന്തര നോട്ടീസ്. അമേരിക്കൻ പാസ്‌പോർട്ടുള്ള ഇമ്രാൻ ഖാൻ, പ്രശസ്ത നടൻ ആമിർ ഖാന്റെ സഹോദരീ പുത്രനാണ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും രാജ്യത്ത് നടന്ന രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ നിയമത്തിലെ സെക്ഷൻ 29, 7 പ്രകാരമാണ് പോലീസ് ഈ നടപടി സ്വീകരിച്ചത്. ശനിയാഴ്ച പ്രതിഷേധത്തിനിടെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കസ്റ്റഡിയിലായതിന് പിന്നാലെ പോലീസ് വാനിലിരിക്കുന്ന ചിത്രം പങ്കുവെച്ച് "ഞാൻ ഒരു യാത്ര പോവുകയാണെന്ന് തോന്നുന്നു" എന്ന് ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. മുംബൈയിലെ പൗരൻ എന്ന നിലയിലാണ് താൻ സമരത്തിനെത്തിയതെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതിനെ ചോദ്യം ചെയ്യാനാണ് എത്തിയതെന്നും കസ്റ്റഡിയിലെടുക്കും മുൻപ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

article-image

േ്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed