പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​വ​സ​ര​ം


ന്യൂഡൽഹി: കോവിഡ്−19 രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരമൊരുക്കി സിബിഎസ്ഇ. ഇതിനായി, ഏത് സ്കൂളിലാണോ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാകേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാർച്ച് 25−നകം സമർപ്പിക്കണം. ഏത് സ്കൂളിലേക്കാണോ പരീക്ഷാകേന്ദ്രം മാറ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം.

വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച അപേക്ഷകൾ മാർച്ച് 31−നകം സിബിഎസ്ഇ വെബ്സൈറ്റ് പ്രസിദ്ധീകരിക്കും. പ്രാക്ടിക്കൽ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വേവ്വേറെ കേന്ദ്രങ്ങൾ അനുവദിക്കില്ല. പ്രാക്ടിക്കൽ പരീക്ഷകൾ മൂന്ന് ഷിഫ്റ്റുകളായി നടത്താനുള്ള നിർദേശവും സിബിഎസ്ഇ നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed