ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു
ന്യൂഡൽഹി: രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകളും 212 മരണവും റിപ്പോർട്ട് ചെയ്തു. കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പ്രതിദിന കേസുകൾ 30,000 കടന്നു. രാജസ്ഥാനിലെ അജ്‌മേർ, ജയ്പൂർ, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനാ ഫലവും നിർബന്ധമാക്കി.

