കോവിഡ് വാക്സിൻ സ്വീകരിച്ച അന്താരാഷ്ട്ര യാത്രക്കാർക്ക് മുംബൈയിൽ ക്വാറന്‍റൈൻ ആവശ്യമില്ല
മുംബൈ: കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ച അന്താരാഷ്ട്ര യാത്രക്കാർക്ക് മുംബൈയിൽ ക്വാറന്‍റൈൻ ആവശ്യമില്ല. യുകെ, യുറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഇളവ്. മുംബൈ നഗരസഭയാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
65 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഗർഭിണികൾക്കും അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും അവരോടൊപ്പം എത്തുന്ന മാതാപിതാക്കൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

