ക​ർ​ണാ​ട​ക​ത്തി​ൽ കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം തു​ട​ങ്ങി


ബംഗളൂരു: കർണാടകത്തിൽ കോവിഡ് രണ്ടാംഘട്ട വ്യാപനം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. ഈ സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. കർണാടകയിൽ ഞായറാഴ്ച 1,715 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 9,70,202 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1048 പേർ രോഗമുക്തി നേടുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed