മധ്യപ്രദേശിലെ സിയോണിയിലെ സർക്കാർ ആശുപത്രിയിൽ ആറു മാസത്തിനിടെ 80 നവജാത ശിശുക്കൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്


ശാരിക

ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണി ജില്ലാ ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) ആറു മാസത്തിനിടെ 80 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ബിജെപി എംഎൽഎ ദിനേശ് റായ്. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്നും ഗുരുതരമായ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായതെന്നും എംഎൽഎ ആരോപിച്ചു.

എന്നാൽ, അശ്രദ്ധ മൂലമല്ല മരണങ്ങളെന്നും മാസം തികയാതെയുള്ള ജനനം, ശരീരഭാരക്കുറവ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. ഗ്രാമീണ മേഖലകളിൽ നിന്ന് ഗുരുതരാവസ്ഥയിൽ എത്തിക്കുന്ന കുഞ്ഞുങ്ങളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നതെന്നും മരണനിരക്ക് അനുവദനീയമായ പരിധിക്കുള്ളിലാണെന്നും സിവിൽ സർജൻ ഡോ. വിനോദ് കുമാർ നവ്കർ വ്യക്തമാക്കി. അതിനിടെ, സംഭവത്തിൽ വ്യാപക പരാതിയുമായി കുട്ടികളുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

article-image

zxczc

You might also like

  • Lulu Exchange
  • Straight Forward

Most Viewed