കൊവിഡ് രണ്ടാം തരംഗം ഉടനെ തടയണം, മുന്നറിയിപ്പുമായി പ്രധാനമന്ത്രി


ന്യൂഡൽഹി: രാജ്യമാകെ വ്യാപിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ഉടനടി പിടിച്ചു നിർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരികളുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ നിർദ്ദേശമേകിയത്. ഇപ്പോൾ രോഗവ്യാപനം തടഞ്ഞില്ലെങ്കിൽ രാജ്യവ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടാൻ ഇടയാകും. എന്നാൽ നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങളിൽ ആശങ്ക സൃഷ്‌ടിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായ വിവിധ രാജ്യങ്ങളിൽ രോഗത്തിന്റെ പല തരംഗങ്ങൾ നേരിടേണ്ടി വന്നു. നമ്മുടെ രാജ്യത്തും അതുതന്നെയാണ് സ്ഥിതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ 150 ശതമാനത്തിലേറെ വർദ്ധനയാണ് കൊവിഡ് ബാധയിലുണ്ടായത്. മഹാരാഷ്‌ട്രയിലാണ് ഏ‌റ്റവുമധികം രൂക്ഷം. ഇവിടെ 15 ജില്ലകളിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കും. 19 സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന കണക്ക് കൂടുകയാണ്. അതിൽ ചില സംസ്ഥാനങ്ങളിൽ കേസുകൾ പെട്ടെന്ന് വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed