കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല; കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി


മാനന്തവാടി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ലെന്ന് പിണറായി പറഞ്ഞു. എൽഡിഎഫ് മാനന്തവാടി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ ഭീഷണി മറ്റിടങ്ങളിൽ ഏൽക്കുമായിരിക്കും. ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല. കേരളത്തിന്‍റെ വികസനത്തിനെതിരായി യുഡിഎഫും ബിജെപിയും യോജിപ്പിലെത്തിയെന്നും പിണറായി ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed