മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂലില്‍

ന്യൂഡൽഹി: മുൻ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യശ്വന്ത് തൃണമൂലിൽ എത്തിയിരിക്കുന്നത്. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ ഡെറിക് ഒബ്രിയൻ, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിൻഹ തൃണമൂലിൽ ചേർന്നത്. സിൻഹ തങ്ങളുടെ പാർട്ടിയിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്ന് സുബ്രത മുഖർജി അഭിപ്രായപ്പെട്ടു.