“രാഹുൽ....ഒരു ദളിത് പെൺകുട്ടിയെ വിവാഹം കഴിച്ച് ജാതീയതയെ ഇല്ലാതാക്കുക”


റാഞ്ചി: മഹാത്മാ ഗാന്ധിയുടെ സ്വപ്നം പൂർത്തീകരിക്കാൻ രാഹുൽ ഗാന്ധി ഒരു ദലിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അഠാവ്‌ലെ. ജാതീയ കാഴ്ചപ്പാടുകളെ ഇല്ലാതാക്കാൻ ഇതു ഉപകരിക്കുമെന്ന് അദ്ദേഹം പറയുന്നു. കുടുംബാസൂത്രണത്തിന് 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം മുൻപ് ഉപയോഗിച്ചിരുന്നു. ഇതിന്റെ പ്രചാരണം രാഹുൽ ഗാന്ധി ഏറ്റെടുക്കണം. അദ്ദേഹം വിവാഹം കഴിക്കണം. ഒരു ദലിത് പെൺകുട്ടിയെ വിവാഹം കഴിച്ച് ജാതീയതയെ ഇല്ലാതാക്കുക എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം അദ്ദേഹം യാഥാർ‍ഥ്യമാക്കണം. ഇത് യുവാക്കൾക്കും ഒരു പ്രചോദനമാകും.’ അഠാവ്‌ലെ പറഞ്ഞു.

ഇതര ജാതിയിൽപ്പെട്ടവർ വിവാഹം കഴിക്കുന്നത് പ്രോദ്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2.5 ലക്ഷം രൂപ രാഹുലിന് നൽകുമെന്നും നരേന്ദ്ര മോദി മന്ത്രിസഭയിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി കൂടിയായ അഠാവ്‌ലെ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed