പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 2 വർഷം


ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 2 വർഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തി പുൽവാമയിൽ ആക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യ വരിച്ചത്. നിരവധി ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഇതിനു പിന്നിൽ.

തുടർന്ന് ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ടിൽ വ്യോമാക്രമണം നടത്തി. ജെയ്‌ഷെ ഇ മുമ്മദിന്റെ നിരവധി ക്യാന്പുകളാണ് ഇന്ത്യൻ വ്യോമസേന തകർത്തത്. ഒട്ടേറെ ഭീകരരെയും സേന വധിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed