അജിത് ഡോവലിന്റെ വീടാക്രമിക്കാൻ ജെയ്ഷെ തീവ്രവാദി പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേയും ഓഫീസിലേയും സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഡോവലിനെ അപായപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായുള്ള ജെയ്ഷെ തീവ്രവാദിയുടെ വെളിപ്പെടുത്തിനെ തുടന്നാണിത്. സർദാർ പട്ടേൽ ഭവനും രാജ്യ തലസ്ഥാനത്തെ മറ്റു ഉന്നത കേന്ദ്രങ്ങളിലും രഹസ്യാന്വേഷണം നടത്തിയിരുന്നുവെന്നാണ് ജെയ്ഷെ മുഹമ്മദ് തീവ്രവാദി വെളിപ്പെടുത്തിയത്.
2016ലെ ഉറി സർജിക്കർ സ്ട്രൈക്കിനും, 2019 ബാലാകോട്ട് അക്രമണത്തിനും ശേഷം പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളിലൊരാളാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന വ്യക്തികളിലൊരാളായ ഡോവൽ. തീവ്രവാദിയെന്ന് സംശയിക്കുന്ന ഹിദായതുള്ളാ മാലികിനെ ചോദ്യം ചെയ്ത അവസരത്തിലാണ് വിവരം ലഭിച്ചതെന്ന് ഡൽഹിയിലെയും ശ്രീനഗറിലെയും ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരി 6 നാണ് ഷോപ്പിയാനിൽ വെച്ച് മാലിക്ക് അറസ്റ്റിലായത്. ജമ്മുവിലെ ഗംഗ്യാൽ പോലീസ് േസ്റ്റഷനിൽ യു എ പി എ (ദേശ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജെയ്ഷിന്റെ പോഷക സംഘടനയായ ലശ്കരെ മുസ്ഥഫയുടെ തലവനാണ് ഹിദായതുള്ളാ മാലിക്. മാരകായുധങ്ങളും അദ്ദേഹത്തിന്റെ കൈവശത്തു നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
2019 മെയ് 24ന് ശ്രീനഗറിൽ നിന്ന് ന്യൂ ഡെൽഹിയിലേക്ക് ഇന്റിഗോ വിമാനത്തിൽ യാത്ര ചെയ്ത മാലിക് എൻ.എസ്.എയുടെ ഓഫീസും, സി.ഐ.എസ്.എഫ് സുരക്ഷാ വിവരങ്ങളും വീഡിയോയിൽ പകർത്തിയെന്ന് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ സമ്മതിച്ചിട്ടുണ്ട്.
‘ഡോക്ടർ’ എന്നു വിശേഷിപ്പിച്ച ചാരന് വാട്സപ്പ് വഴി അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് ബസ് വഴിയാണ് മാലിക് ശ്രീനഗറിലേക്ക് തിരിച്ചു പോന്നത്. 2019 മെയ് സമീർ അഹ്മദ് ദറിന്റെ സഹായത്തോടെ സാംബ സെക്ടറിലെ അതിർത്തി പ്രദേശങ്ങളിലും പരിശോധന നടത്തിയെന്ന് ജമ്മു കശ്മീർ പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട് മാലിക്. 2020 ജനുവരി 21ന് പുൽവാമ ഭീകരാക്രമണത്തിൽ പങ്കാളികളായ മറ്റുള്ളവരുടെ പേരുകളും, കോഡ് പേരുകളും, ഫോൺ നന്പറുകളും, പാക് ചാരനുൾപ്പടെ പത്തു കോണ്ടാക്റ്റ് നന്പറുകളും ഈ ജെയ്ഷ് അംഗം പോലീസിന് കൈമാറിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ജമ്മു കശ്മീർ പോലീയ് കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ആദ്യം ഹിസ്ബുൽ
മുജാഹിദീന്റെ ഭാഗമായിരുന്ന മാലിക്ക് പിന്നീട് ജെയ്ഷിലേക്ക് കൂടു മാറുകയായിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.