ഹരിയാനയിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്; അഞ്ച് മരണം


ഛണ്ഡിഗഡ്: ഹരിയാനയിലെ റോത്തക്കിൽ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പരിശീലന കേന്ദ്രത്തിന്‍റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്‍റെ രണ്ടര വയസുള്ള മകനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരീശീലകൻ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വെടിയുതിർത്തത് ഇയാളും സംഘവുമാണെന്നാണ് പ്രാഥമിക നിഗമനം.

You might also like

Most Viewed