ഡല്‍ഹി ട്രാക്റ്റർ മാർച്ചിൽ സംഘര്‍ഷമുണ്ടാക്കിയവരെ തള്ളി സംയുക്ത കര്‍ഷക സമരസമിതി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് നടത്തിയ ട്രാക്റ്റർ മാർച്ചിലെ സംഘർഷങ്ങളെ തള്ളി കർഷക സംഘടനകൾ. നഗരത്തിലേക്കു പ്രവേശിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.