നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു


ഷീബ വിജയൻ I കേരളം

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയിലാണ് അന്തരിച്ചത്. പ്രശസ്ത നടൻ മുകേഷിന്റെ സഹോദരി ഭർത്താവാണ്.

തൃശ്ശൂർ സ്വദേശിയായ രാജേന്ദ്രൻ ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ പ്രതിഭയായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം നാടകരംഗത്ത് സജീവമായി. ഒ. മാധവന്റെ മകളും നടിയുമായ സന്ധ്യയെ വിവാഹം കഴിച്ചതോടെ കൊല്ലം കേന്ദ്രമായുള്ള 'കാളിദാസ കലാകേന്ദ്രം' നാടകസമിതിയുടെ അമരക്കാരനായി. 1987-ൽ മികച്ച നാടകത്തിനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹം സംവിധാനം ചെയ്ത നാടകത്തിന് ലഭിച്ചിരുന്നു.

'ഗ്രീഷ്മം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയെങ്കിലും ജയരാജിന്റെ 'കളിയാട്ടം' എന്ന സിനിമയിലെ വേഷമാണ് അദ്ദേഹത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. പ്രണയവർണ്ണങ്ങൾ, ദയ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവനടനായും അദ്ദേഹം തിളങ്ങി. സംസ്ഥാന ഹോർട്ടികൾച്ചർ കോർപ്പറേഷൻ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

article-image

sasasasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed