'ഇപ്പോൾ ചർച്ചകൾക്കില്ല'; നിലപാട് വ്യക്തമാക്കി ഇറാൻ


ശാരിക I അന്തർദേശീയം

ടെഹ്‌റാൻ: അമേരിക്ക വിവിധ ഇടനിലക്കാർ വഴി സന്ദേശങ്ങൾ അയക്കുന്നുണ്ടെങ്കിലും നിലവിൽ ചർച്ചകൾക്കോ ചർച്ചാശ്രമങ്ങൾക്കോ തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. ഇറാൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സൗഹൃദ രാജ്യങ്ങൾ വഴി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്ക സന്ദേശങ്ങൾ കൈമാറുന്നുണ്ട്. എന്നാൽ ഇതിന് മറുപടിയായി ഇറാൻ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുകയും മുന്നറിയിപ്പുകൾ നൽകുകയുമാണ് ചെയ്യുന്നത്. ഇത് ഒരു തരത്തിലുള്ള ചർച്ചയോ ചർച്ചാശ്രമമോ അല്ലെന്ന് അരാഗ്‌ചി പറഞ്ഞു.

പ്രതിരോധം തുടരുക എന്നതാണ് ഇറാന്റെ നിലവിലെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ ജനങ്ങളും അമേരിക്കയിലെ ജനങ്ങളും ഇപ്പോൾ അനുഭവിക്കുന്നത് ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളാണെന്നും അരാഗ്‌ചി ആരോപിച്ചു.

article-image

dsfdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed