ഗ്യാസ് ക്ഷാമത്തിന്റെ പേരിൽ അധിക ചാർജ് പാടില്ല; ഹോട്ടലുകൾക്ക് കർശന മുന്നറിയിപ്പ്


ഷീബ വിജയൻ

എൽപിജി നിയന്ത്രണത്തിന്റെ മറവിൽ ഭക്ഷണ ബില്ലുകളിൽ അധിക തുക ഈടാക്കുന്ന ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കുമെതിരെ നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രംഗത്തെത്തി. എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ ബില്ലിൽ തുക ചേർക്കുന്നത് നിയമവിരുദ്ധമായ വ്യാപാര രീതിയാണെന്ന് അതോറിറ്റി വ്യക്തമാക്കി. നേരത്തെ നിരോധിച്ച സർവീസ് ചാർജിന് തുല്യമാണ് ഇതെന്നും ഇത്തരം ചാർജുകൾ കണ്ടാൽ ബില്ലിൽ നിന്ന് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 1915 എന്ന നമ്പറിലോ ഇ-ജാഗ്രിതി പോർട്ടൽ വഴിയോ പരാതി നൽകാവുന്നതാണ്.

 

article-image

sadssadsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed