എഎപി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ടു വർഷം തടവ്

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ടു വർഷത്തെ തടവ് ശിക്ഷ. 2016ൽ ഡൽഹി എയിംസിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് കോടതി വിധി. ഡൽഹി ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
എന്നാൽ കേസിൽ അപ്പീൽ നൽകാന്‍ എംഎൽഎയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റ് പ്രതികളായ നാൽ പേരെ കോടതി വെറുതെ വിട്ടു. കോടതി ഉത്തരവിനെതിരെ സോംനാഥ് ഭാരതി ഡൽഹി ഹൈക്കോടതിയെ സമീപിക്കും.