തിരുവനന്തപുരത്തെ ആക്രിക്കടയിൽ എത്തിയത് നൂറു കണക്കിന് ആധാർ കാർഡുകൾ


തിരുവനന്തപുരം: ആക്രിക്കടയിലെ പഴയ പത്രക്കടലാസുകൾക്കിടയിൽ നൂറു കണക്കിന് ആധാർ കാർഡുകൾ. തിരുവനന്തപുരത്താണ് സംഭവം. മുന്നൂറോളം ആധാർ കാർഡുകളാണ് കണ്ടെത്തിയത്. കടയിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്ന പത്രക്കടലാസുകൾക്കൊപ്പമാണ് ആധാർ കാർഡുകൾ ലഭിച്ചത്.

തുടർന്ന് കടയുടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആക്രിക്കടയിൽ പോലീസ് എത്തി പരിശോധന നടത്തി. ഇൻഷുറൻസ്, ബാങ്ക് രേഖകൾ എന്നിവയും ആധാർ കാർഡിനൊപ്പം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed