കോവിഡ്; ഉത്തരാഖണ്ധ് മുഖ്യമന്ത്രി ആശുപത്രിയിൽ
ഡെറാഡൂൺ: കൊറോണ ബാധിച്ച ഉത്തരാഖണ്ധ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 18ന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തെ ഡെറാഡൂണിലെ ഡൂൺ ആശുപത്രിയിലേക്ക്് മാറ്റിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
