ഇന്ത്യയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു; പുതുതായി 27,071 കേസുകൾ മാത്രം

ന്യൂഡൽഹി: രാജ്യത്ത് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,071 പേർക്ക് കൈാറോണ സ്ഥിരീകരിച്ചു. ഇന്നലത്തെ കൊറോണ കേസുകളെക്കാളും 10.05 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 98.84 ലക്ഷം ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ മരിച്ചത് 336 പേരാണ്. 1,43,355 പേരാണ് ഇതുവരെ മരിച്ചത്. നിലവിൽ 3, 52,586 പേരാണ് ചികിത്സയിലുള്ളത്. 93,88,159 പേർ രോഗമുക്തിയും നേടി.
ഇന്നലെ വിവിധ ആശുപത്രികളിൽ നിന്നും 30,695 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം രാജ്യത്ത് 8,55,157 പരിശോധനകളാണ് നടത്തിയത്. സെപ്റ്റംബറിന് ശേഷം പ്രതിദിന കൊറോണ രോഗികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞുവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.