ഇലക്ട്രിക്ക് ബസ്സിന്റെ പരീക്ഷണ ഓട്ടത്തിന് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ്


ഡെഹറാഡൂൺ : ഉത്തരാഖണ്ഡിൽ ഇലക്ട്രിക്ക് ബസിന്റെ പരീക്ഷണ ഓട്ടത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സംസ്ഥാന വികസനത്തിന്റെ ഭാഗമായി ഡെഹറാഡൂൺ സ്മാർട്ട് സിറ്റി ലിമിറ്റഡ് പദ്ധതി പ്രവർത്തനമാരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ കീഴിലാണ് പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി ഇലക്ട്രിക് ബസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് പ്രവർത്തകരെ അനുമോദിച്ചു സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാനം മാതൃകയാവണം.അതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷത്തിൽ 30 പുതിയ ഇലക്ട്രിക്ക് ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. മാസുരി , ഋഷികേശ്, ഹരിദ്വാർ എന്നീ സ്ഥലങ്ങളിലും ഉടൻതന്നെ ഇലക്ട്രിക് ബസുകൾ പ്രവർത്തനമാരംഭിക്കും. അതിനുവേണ്ടിയുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed