കർഷകരെ ചർച്ചയ്ക്ക് വിളിച്ച് അമിത് ഷാ


 


ന്യൂഡൽഹി: കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ കർഷക നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത്. ഇന്ന് രാത്രി ഏഴിന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുമെന്ന് ഭാരത് കിസാൻ യൂണിയൻ അറിയിച്ചു.
ഇന്ന് വൈകീട്ട് 7 മണിക്ക് കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞ് അമിത് ഷാ ഫോണിലൂടെ അറിയിച്ചതായി കർഷക നേതാവ് രാകേഷ് തികൈത് പറഞ്ഞു. വെള്ളിയാഴ്ച കേന്ദ്ര സർക്കാരും കർഷക നേതാക്കളും തമ്മിൽ നടന്ന ഏഴ് മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടിരുന്നു. അതേസമയം, കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരമായി പുരോഗമിക്കുകയാണ്. കോൺഗ്രസും ഇടത് സംഘടനകളും അടക്കം 24 രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് ബന്ദ് പുരോഗമിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed