കോവിഡ്: നടി ദിവ്യ ഭട്‌നാഗർ മരിച്ചു


മുംബൈ: ടെലിവിഷൻ താരം ദിവ്യ ഭട്‌നാഗർ കൊറോണ ബാധിച്ച് മരിച്ചു. ഉയർന്ന രക്തസമ്മർദ്ദം മൂലം മുംബൈയിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന ദിവ്യ. കൊറോണ ബാധിച്ച് ആരോഗ്യനില വഷളായതോടെയാണ് മരണം സംഭവിച്ചത്. 34 വയസായിരുന്നു ദിവ്യക്ക്.

നവംബർ 26നാണ് ദിവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തേരാ യാർ ഹും മേ എന്ന കോമഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കൊറോണ സ്ഥിരീകരിച്ചത്. സ്ഥിതി ഗുരുതരമായതോടെ താരത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യ നില വളരെ മോശമാണെന്ന് കുടുബാംഗങ്ങൾ അറിയിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. ദിവ്യയുടെ മരണത്തൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അനുശോചനം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed