മോഹൻലാൽ മാൻകൈൻഡ് ഫാർമയുടെ കോർപ്പറേറ്റ് ബ്രാൻഡ് അംബാസഡറാകുന്നു


മുംബൈ: മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാൻകൈൻഡ് ഫാർമയുടെ കോർപ്പറേറ്റ് ബ്രാൻഡ് അംബാസഡറാകാൻ മലയാള സിനിമയിലെ മെഗാസ്റ്റാർ മോഹൻലാൽ. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെ ബ്രാൻഡ് അംബാസറാക്കുന്നതിലൂടെ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനും, ജനങ്ങൾക്ക് മികച്ച ഗുണനിലവാരമുള്ള മരുന്നുകൾ താങ്ങാനാവുന്ന വിലയിൽ നൽകുന്നതുമാണ് അംബാസഡർഷിപ്പിന്റെ ലക്ഷ്യം.

മാൻകൈൻഡ് ഫാർമയുടെ കോർപ്പറേറ്റ് ബ്രാൻഡ് അംബാസഡറാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. ആത്മനിർഭർ ഭാരതത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഒരു കമ്പനിയെന്ന നിലയിലും, രാജ്യത്തെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിതത്തെ സ്പർശിച്ചിട്ടുള്ള ഒരു കമ്പനിയെന്ന നിലയിലും മാൻകൈൻഡ് ഫാർമയുമായി സഹകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒപ്പം സമൂഹത്തെ ഒരുമിച്ച് സേവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും. മോഹൻലാൽ വ്യക്തമാക്കി.

സിഎസ്ആർ പദ്ധതികളിലൂടെ സമൂഹത്തിന് കൈത്താങ്ങാകാൻ ആഗ്രഹിക്കുന്ന ഒരു കമ്പനിയെന്ന നിലയിൽ, സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെടലുകൾ നടത്തുന്ന മോഹൻലാലുമായുള്ള പങ്കാളിത്തം വളരെ വിൽപ്പെട്ടതാണെന്ന് മാൻകൈൻഡ് ഫാർമ സിഇഒ രാജീവ്‌ ജുനേജാ അഭിപ്രായപ്പെട്ടു.

2020 ഒക്ടോബറിലെ ഐക്യുവിഐ പ്രകാരം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ നാലാം സ്ഥാനത്താണ് മാൻകൈൻഡ് ഫാർമ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed