ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ അന്തരിച്ചു


മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ബഹറിനിൽ ഒരാഴ്‌ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം പൊതു അവധിയായിരിക്കും. പ്രധാനമന്ത്രിയുടെ മൃതദേഹം ഉടൻ ബഹ്‌റിനിലെത്തിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മൃതദേഹം കാണാനുളള അനുമതി നൽകിയ ശേഷം സംസ്‌കരിക്കും. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാളാണ് പ്രിൻസ് ഖലീഫ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed