ഒടിടി പ്ലാറ്റ്ഫോമുകളും ഓൺലൈൻ മാധ്യമങ്ങളും ഇനി വാർത്ത വിതരണ മന്ത്രാലയത്തിന് കീഴിൽ
ന്യൂഡൽഹി: ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയും വാര്‍ത്തവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ആമസോണ്‍, നെറ്റ്ഫ്ളിക്‌സ്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം വരും. ഉത്തരവ് നിലവില്‍ വരുന്നതോടെ ടിവി ചാനലുകള്‍ക്കും മറ്റ് മാധ്യമങ്ങൾക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും ബാധകമാകും.
നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ വരുന്ന ഉള്ളടക്കത്തിന് സെന്‍സറിംഗ് ഉള്‍പ്പടെയുള്ള ഒരു നിയന്ത്രണങ്ങളും ബാധകമല്ല.

