രാവിലെ ഈ ഭക്ഷണങ്ങൾ കഴിക്കരുത്


ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് രാവിലെ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ്. ശരീരത്തിന്റെയും ബുദ്ധിയുടെയും വികാസത്തിന് പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണം അത്യാവശ്യമാണ്. ഒരു രാത്രി മുഴുവന്‍ നീണ്ട ഉപവാസം അവസാനിപ്പിച്ച് നാം കഴിക്കുന്ന പ്രഭാതഭക്ഷണം നല്‍കുന്ന ഊര്‍ജ്ജമാണ് നമ്മുടെ ദിവസം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ അത് ഏറ്റവും മികച്ചതായിരിക്കാന്‍ ശ്രദ്ധിക്കണം. 

തെറ്റായ ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റിന് തിരഞ്ഞെടുക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യും. ബ്രേക്ക്ഫാസ്റ്റില്‍ ഒരിക്കലും ഉള്‍പ്പെടുത്തരുതാത്ത ആറ് ഭക്ഷണങ്ങള്‍ ഇവയാണ്. പച്ചക്കറി വെറുതേ കടിച്ച് തിന്നുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷേ, അത് രാവിലെ വേണ്ട. പച്ചക്കറിയില്‍ നിറയെ ഫൈബര്‍ ഉണ്ട്. ഇത് രാവിലെ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിരാവിലെ പച്ചയ്ക്ക് ഇവ തിന്നുന്നത് ഗ്യാസിന്റെ പ്രശ്‌നമുണ്ടാക്കുകയും വയര്‍ വേദനയ്ക്ക് കാരണമാകുകയും ചെയ്യും.

ഓറഞ്ച്, തക്കാളി പോലുള്ള സിട്രിക് പഴങ്ങളും പച്ചക്കറികളും വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. അവ ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ് താനും. എന്നാല്‍ അതിരാവിലെ ഇവ കഴിക്കുന്നത് വയറില്‍ ആസിഡ് രൂപപ്പെടാന്‍ കാരണമാകും. ഇവ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചില്‍, ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വഴിവയ്ക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed