70ഓ​ളം ശാ​സ്ത്ര​ജ്ഞ​ർ‍ കോ​വി​ഡ്; ഗ​ഗൻയാ​ന്‍ പദ്ധതി വൈ​കു​മെ​ന്ന് ഐ​എ​സ്ആ​ർ‍​ഒ​


ന്യൂഡൽഹി: ഐഎസ്ആർ‍ഒയിലെ വിവിധ കേന്ദ്രങ്ങളിലെ 70ഓളം ശാസ്ത്രജ്ഞർ‍ കോവിഡ് ബാധിതരായി എന്ന് ഐഎസ്ആർ‍ഒ തലവൻ കെ. ശിവൻ‍. ഇതേതുടർ‍ന്ന് ബഹീരാകാശത്ത് മനുഷ്യരെ എത്തിക്കുന്നതിനുള്ള പദ്ധതിയായ ഗഗൻയാൻ വൈകുമെന്ന് അദ്ദേഹം അറിയിച്ചു. 

കോവിഡ് പ്രതിസന്ധി കാരണം ഗഗൻയാന്‍ പദ്ധതിയുടെ റോക്കറ്റ് നിർ‍മാണം നിശ്ചയിച്ചത് പോലെ മുന്‍പോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ‍ അത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.  എന്നാൽ‍ റോക്കറ്റ് ലോഞ്ച് പ്രവർ‍ത്തനങ്ങൾ‍ നവംബർ‍ മാസം ആദ്യത്തോടെ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

You might also like

  • Straight Forward

Most Viewed