ഒഡീഷയിൽ മലയാളികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു


കൊല്ലം: ഒഡീഷയിൽ കൊവിഡ് ബാധിച്ച് മലയാളികൾ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാൾ (65), മകൻ എസ്.എസ് രാജു (46) മകൾ മീന മോഹൻ (49) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൂന്ന് പേരും മരിച്ചത്.

പതിനൊന്ന് ദിവസത്തിനിടെയാണ് മൂന്ന് പേരുടെ മരണങ്ങളും സംഭവിച്ചത്. ഇതോടെ ഒഡീഷയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ് (55) നേരത്തെ കൊവിഡ് ബാധിച്ച് ഒഡീഷയിൽ മരണമടഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed