പ്രണാബ് മുഖര്‍ജി അന്തരിച്ചു


ന്യൂഡല്‍ഹി: മുന്‍ രാഷ്ടപതി പ്രണാബ് മുഖര്‍ജി(84) അന്തരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. മരണം സ്ഥിരീകരിച്ച് മകൻ അഭിജിത് മുഖർജിയാണ് ട്വീറ്റ് ചെയ്തത്. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed