കോവിഡ്: സംസ്ഥാനത്ത് ഇന്ന് രോഗത്തേക്കാൾ രോഗ മുക്തി


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് 19 നെഗറ്റീവായവരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതൽ. സംസ്ഥാനത്ത് തിങ്കളാഴ്ച 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 1693 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഏഴു മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-221, എറണാകുളം-210, മലപ്പുറം-177, ആലപ്പുഴ-137, കൊല്ലം-131, കോഴിക്കോട്-117, പത്തനംതിട്ട- 107, കാസര്‍ഗോഡ്-103, കോട്ടയം-86 , തൃശൂര്‍-85, കണ്ണൂര്‍-74, പാലക്കാട്-42, വയനാട്-25, ഇടുക്കി-15.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-208, എറണാകുളം-198, മലപ്പുറം-167, കൊല്ലം-117, ആലപ്പുഴ-116, കോഴിക്കോട്-106, കാസര്‍ഗോഡ്-97, കോട്ടയം- 84, തൃശൂര്‍-83, പത്തനംതിട്ട-72, കണ്ണൂര്‍-53, പാലക്കാട്- 32, വയനാട്- 20, ഇടുക്കി-13.
ഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-374, കൊല്ലം-108, പത്തനംതിട്ട-72, ആലപ്പുഴ-75, കോട്ടയം-90, ഇടുക്കി-23, എറണാകുളം-90, തൃശൂര്‍-125, പാലക്കാട്-114, മലപ്പുറം- 253, കോഴിക്കോട്-197, വയനാട്- 28, കണ്ണൂര്‍-88, കാസര്‍ഗോഡ്-56. 23,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,542 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1811 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed