രാജ്യത്ത് 36 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; 64,469 മരണം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ 36 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,512 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 36,21,245 ആയി. 24 മണിക്കൂറിനിടെ 971 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 64,469 ആയി
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 76.63 ശതമാനമാണ്. 1.78 ശതമാനമാണ് മരണ നിരക്ക്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആശുപത്രി വിട്ടു. കൊവിഡ് മുക്തി നേടിയതിന് ശേഷമുള്ള തുടര്‍ചികിത്സക്കായി ഓഗസ്റ്റ് 18 നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

