ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകിബാത്തിൽ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'കൊവിഡ് കാലത്ത് നമ്മുടെ ഉത്സവങ്ങളിൽ അഭൂതപൂർവമായ ലാളിത്യവും സംയമനവും കണ്ടു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മിൽ അന്തർലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കർഷകർ. കൊവിഡ് കാലത്ത് കാർഷിക ഉത്പാദനം കുറഞ്ഞു' -പ്രധാനമന്ത്രി പറഞ്ഞു.
ആഗോള കളിപ്പാട്ട വ്യവസായത്തിൽ ഇന്ത്യയുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനും സ്വാശ്രയ ഇന്ത്യയാകുന്നതിനും വേണ്ടി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി സംരംഭകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

