ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാൾ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ ഡല്‍ഹി പോലീസിന്‍റെ പിടിയില്‍. അബു യൂസഫ് എന്നയാളെ ഡല്‍ഹി പോലീസിന്‍റെ സ്‌പെഷല്‍ സെല്ലാണ് പിടികൂടിയത്. റിഡ്ജ് റോഡില്‍ ദൗള ക്വാനും കരോള്‍ ബാഗിനും ഇടയിലുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ഒരു ഡോക്ടര്‍ അറസ്റ്റിലായിരുന്നു. എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിദഗ്ദ്ധന്‍ റഹ്മാന്‍ ആണ് പിടിയിലായത്. എന്‍ഐഎ ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ ദമ്പതികളില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭീകര സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് വിവരം.

