കോവിഡ് നിയന്ത്രണങ്ങൾ കടുത്ത നടപടി; മുന്നറിയിപ്പുമായി യുഎഇ


അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വരുത്തുന്ന വീഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് രോഗം പകരാൻ ഇടായാക്കിയതെന്നാണ് വിലയിരുത്തൽ. കൂടുതൽ നിയമലംഘനങ്ങൾക്ക് പുതിയ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും പുതിയ ശിക്ഷാ നടപടികളും മറ്റും സ്വീകരിക്കുകയെന്നും അവ എപ്പോൾ നടപ്പിലാക്കണമെന്ന് തീരുമാനിക്കുകയെന്നും പബ്ലിക് പ്രേസിക്യൂഷന് കീഴിലെ എമർജൻസി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റി അധികൃതർ വ്യക്തമാക്കി.

സാഹചര്യം എന്ത് തന്നെ ആയാലും നേരിടാൻ തങ്ങൾ തഅധികൃതകർ അറിയിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടും പ്രതിരോധ നടപടികളോടും ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് യുഎഇ ഗവർണമെന്‍റിന്‍റെ ഔദ്യോഗിക വക്താവ് ഡോ. ഉമർ അൽ ഹമ്മാദിയും പറഞ്ഞു. സാമൂഹിക അകലം, അണുവിമുക്തമാക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ അനുസരിക്കണം. കൊവിഡ് വ്യാപനം നേരിടുന്നതിൽ ഇവ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വാക്സിനോ മരുന്നോ കണ്ടെത്തുന്നതുവരെ ഈ നടപടികൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed